പനിബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്
12498 പേരാണ് ഇന്നലെ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്
Update: 2024-07-20 00:56 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. ഐ.സി.യു, വെൻറിലേറ്റർ ഉപയോഗം സാധാരണ നിലയിലാണ്. ഇന്നലെ 12498 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി. മലപ്പുറം ജില്ലയിൽ രണ്ടായിരത്തിലധികം പനി ബാധിതരുണ്ട്.
മറ്റു ജില്ലകളിൽ ആയിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.136 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ കോളറ വ്യാപനം നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന വെള്ളത്തിലും പ്രത്യേക ജാഗ്രത വേണം എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പകർച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആർ ആർ ടി യോഗം ചേർന്നിരുന്നു.