കനത്തമഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി
Update: 2024-07-30 18:24 GMT
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.വയനാട്, പത്തനംതിട്ട, തൃശൂർ, കാസർകോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, പാലക്കാട്,കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
വടക്കൻ ജില്ലകളിലടക്കം വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 126 പേർ മരിച്ചു.