കക്കയം ഡാമിൽ ജലനിരപ്പുയരുന്നു; കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ നേരത്തെ തന്നെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2022-07-05 15:53 GMT
Advertising

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട് ലെവൽ ആയ 755.50 എം എത്തിയ സാഹചര്യത്തിലും, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലവിലുള്ളതിനാലും ഇപ്പോൾ കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

റിസർവോയറിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേയ്ക്ക് ഉയരുന്ന സാഹചര്യത്തിൽ ഡാം സുരക്ഷയെ മുൻനിർത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിന് സ്പിൽവേ ഷട്ടറുകൾ തുറന്ന് ആവശ്യമായ അളവിൽ സെക്കന്റിൽ 100 ക്യുബിക്ക് മീറ്റർ വരെ വെള്ളം പുറത്ത് വിടാൻ കെഎസ്ഇബി സേഫ്റ്റി ഡിവിഷൻ, വയനാട് എക്‌സിക്യുട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകിയിട്ടുണ്ട് .

ഇങ്ങനെ വെളളം തുറന്നു വിടുന്നതിനാൽ കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് ആവശ്യമായ ജാഗ്രതാ നിർദേശം നൽകാൻ കൊയിലാണ്ടി, വടകര തഹസിൽദാർമാർക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബാധിക്കപ്പെടുന്ന പഞ്ചായത്തുകൾ / വില്ലേജുകൾ: തിരുവളളളൂർ, വില്യാപ്പളളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപ്പാറ

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News