അതിതീവ്ര മഴയിൽ വൈദ്യുത മേഖലക്ക് കനത്ത നഷ്ടം

കനത്തമഴയിൽ അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Update: 2021-10-16 14:56 GMT
Advertising

സംസ്ഥാനത്ത് അതിതീവ്ര മഴയിലും കാറ്റിലും വൈദ്യുത മേഖലക്ക് കനത്ത നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞുവീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് കാര്യമായ നാശനഷ്ടമുണ്ടായി.

പലയിടത്തും കനത്തമഴ തുടരുന്നതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്‌ഫോമറുകളും ഓഫ് ചെയ്തിരിക്കുകയാണ്. വൈദ്യുതിബന്ധം തകരാറിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കനത്തമഴയിൽ അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെ.എസ്.ഇ.ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ച് രേഖപ്പെടുത്താവുന്നതാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News