കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത
പത്തനംതിട്ട -വെണ്ണികുളം തടിയൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്
എറണാകുളത്തിന് പുറമേ പത്തനംതിട്ടയിലും ഇടുക്കിയിലും മഴയില്‍ കനത്ത നാശ നഷ്ടം. പത്തനംതിട്ടയില്‍ വെണ്ണികുളം-തടിയൂര്‍ മേഖലകളിൽ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏഴ് ജില്ലകളില്‍ കനത്ത കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട -വെണ്ണികുളം തടിയൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറെ കോടികുളത്ത് കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണു. 7 വീടുകളും 25 വീടുകളും ഭാഗികമായി തകര്‍ന്നു. റോഡിലേക്ക് മരം വീണ് ഗതാഗതവും തടസപ്പെട്ടു. പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,വയനാട് എന്നിവിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.