പാതയോരത്തെ കൊടിതോരണങ്ങള്‍: സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി

കൊടി തോരണങ്ങൾ വയ്ക്കാൻ അനുമതി വേണമെന്നാണ് പാർട്ടികൾ പറയുന്നത്. എന്നാൽ ഇത് കോടതിയിൽ പറയാൻ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Update: 2022-03-22 10:46 GMT
Editor : rishad | By : Web Desk
Advertising

പാതയോരത്തെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ സർവകക്ഷി യോഗത്തെ വിമർശിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് മറികടക്കാനാണ് സർവകക്ഷിയോഗം വിളിച്ചത്. കൊടി തോരണങ്ങൾ വയ്ക്കാൻ അനുമതി വേണമെന്നാണ് പാർട്ടികൾ പറയുന്നത്. എന്നാൽ ഇത് കോടതിയിൽ പറയാൻ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

കോടതിയുടെ ഇടപെടലോടെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയ പഴയ ഒരു സംഭവം കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം കയറാതിരുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊടിതോരണങ്ങള്‍ വെയ്ക്കാന്‍ അനുമതി വേണമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടികള്‍ ഇത് കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

പാതയോരങ്ങളിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനെതിരെ ഹൈക്കോടതി രൂക്ഷപ്രതികരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചിരുന്നത്. ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തിരുന്നു. വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചർച്ച നടത്താനും തീരുമാനിച്ചിരുന്നു.

പാതയോരങ്ങളിൽ കൊടിതോരണം കെട്ടുന്നതിന് നിരോധനമേർപ്പെടുത്തി പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നായിരുന്നു സംസ്ഥാന സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നത്. ഓൺലൈനായി നടന്ന യോഗത്തിലെ തീരുമാനം പൊതു സമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News