ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കുന്നു
മരക്കൂട്ടത്തിനു സമീപം തിരക്കിൽ പെട്ട് ഭക്തർക്കും പൊലീസുകാർക്കും പരിക്കേറ്റ സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
കൊച്ചി: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കുന്നു. മരക്കൂട്ടത്തിനു സമീപം തിരക്കിൽ പെട്ട് ഭക്തർക്കും പൊലീസുകാർക്കും പരിക്കേറ്റ സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായും ദേവസ്വം ബോർഡ് അഷ്ടാഭിഷേകത്തിൻ്റെ എണ്ണം ദിവസും പതിനഞ്ചായി കുറയ്ക്കുമെന്നും സന്നിധാനത്ത് 400 പൊലീസുകാരെ തിരക്ക് നിയന്ത്രിക്കാൻ വിന്യസിക്കുമെന്നും വെർച്വൽ ക്യൂ ബുക്ക് ചെയ്തതിൽ 85 ശതമാനം ആളുകളും ദർശനത്തിന് എത്തുന്നുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
നിലക്കലിലെ പാർക്കിംഗ് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ കരാറുകാരന് നോട്ടീസ് നൽകിയെന്ന് ദേവസ്വം ബോർഡ് പാർക്കിംഗ് സൗകര്യങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ കരാറുകാരെ പുറത്താക്കണമെന്നും കോടതി നിരീക്ഷിച്ചു. എല്ലാ തീർഥാടർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി പറഞ്ഞു.