മഅ്ദനിയുടെ മോചനത്തിന് പുതിയ കർണാടക സർക്കാർ ഇടപെടുമെന്ന് കരുതുന്നു: സലാഹുദ്ദീൻ അയ്യൂബി

'മഅ്ദനിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും'

Update: 2023-05-17 10:52 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി:  മഅ്ദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന് മകൻ സലാഹുദ്ദീൻ അയ്യൂബി. ബംഗളൂരു കേസിലും മഅ്ദനി കുറ്റവിമുക്തനായി തിരിച്ചുവരും. പുതിയ കർണാടക സർക്കാർ സഹായകരമായ ഇടപെടൽ നടത്തുമെന്ന് കരുതുന്നു.  മഅ്ദനിയെ നാട്ടിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.

വലിയ തുക മഅ്ദനിയുടെ സുരക്ഷക്കായി നൽകണമെന്ന് പറയുന്നത് അനീതിയാണ്. മഅ്ദനിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. സംസ്ഥാന സർക്കാരിനെയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.

അതേസമയം,  കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മഅ്ദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്‌റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്.

കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News