എറണാകുളത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളും നിറയുന്നു
ജില്ലയിലെ 80 ശതമാനം ഐ.സി.യുകളും നിറഞ്ഞു. കൂടുതൽ ആശുപത്രികളിൽ ഐ.സി.യു,വെന്റിലേറ്റർ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു.
എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ആശുപത്രികളും നിറയുന്നു. ജില്ലയിലെ 80 ശതമാനം ഐ.സി.യുകളും നിറഞ്ഞു. കൂടുതൽ ആശുപത്രികളിൽ ഐ.സി.യു,വെന്റിലേറ്റർ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു.
12,000 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. വരും ദിവസങ്ങളിൽ ഇത് കൂടാനുള്ള സാഹചര്യം മുന്നിൽ കണ്ട് കൂടുതൽ ആശുപത്രികൾ തയ്യാറാക്കുകയാണ് ജില്ലാ ഭരണകൂടം. നിലവില്‍ 80 ശതമാനത്തോളം ഐ.സി.യുകൾ നിറഞ്ഞിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയിലെ 100 ബെഡില്‍ 40എണ്ണം ഐ.സി.യു ബെഡ് ആക്കും. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഐ.സി.യു സജ്ജീകരിക്കാനും ജില്ലാ കളക്ടർ നിർദേശ നൽകി.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ ആരംഭിക്കാനും നിർദേശമുണ്ട്. തീവ്രവ്യാപനത്തിലേക്ക് ആയതോടെ പൊതുജനങ്ങളും ആശങ്കയിൽ ആണ്. കൂടുതൽ വാക്സിൻ എത്തുന്ന മുറക്ക് നിർത്തി വെച്ച മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ പുനരാരംഭിക്കാനും തീരുമാനമായി.
Watch Video Report: