കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച; മോഷണം പോയത് ഒരുകോടി രൂപയിലധികം രൂപയുടെ സ്വർണം

ബസിൽ തൂക്കിയിട്ടിരുന്ന സ്വർണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു

Update: 2024-10-20 02:57 GMT
കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച; മോഷണം പോയത് ഒരുകോടി രൂപയിലധികം രൂപയുടെ സ്വർണം
AddThis Website Tools
Advertising

മലപ്പുറം: കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടി രൂപയിലധികം രൂപയുടെ സ്വർണം കവർന്നതായാണ് പരാതി. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്.

കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്യവെ എടപ്പാളിൽ എത്തിയപ്പോളാണ് കവർച്ച നടന്നത്. ബസിൽ തൂക്കിയിട്ടിരുന്ന സ്വർണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു മോഷണം. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

Web Desk

By - Web Desk

contributor

Similar News