പബ്ലിക് പ്രോസിക്യൂട്ടറായി ബിജെപി നേതാവിനെ നിയമിച്ചത് സർക്കാർ റദ്ദുചെയ്തു
ബിജെപി ജില്ലാ നേതാവ് വിനോജ് കുമാറിനെ എ.പി.പിയായി നിയമിച്ചതിനെതിരെ ഇടത് അഭിഭാഷക സംഘടന രംഗത്തെത്തിയിരുന്നു
Update: 2022-06-17 10:43 GMT
ഇടുക്കി: ഇടുക്കിയിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി ബിജെപി നേതാവിനെ നിയമിച്ചത് സർക്കാർ റദ്ദുചെയ്തു. നിയമ വകുപ്പാണ് ഉത്തരവിറക്കിയത്. ബിജെപി ജില്ലാ നേതാവ് വിനോജ് കുമാറിനെ എ.പി.പിയായി നിയമിച്ചതിനെതിരെ ഇടത് അഭിഭാഷക സംഘടന രംഗത്തെത്തിയിരുന്നു.
ദേവികുളം സബ് കോടതിയിൽ അഡീഷണല്‍ പ്രോസിക്യൂട്ടർ, അഡീഷണല്‍ ഗവൺമെന്റ് പ്ലീഡർ പദവികളിലാണ് വിനോജ് കുമാറിന് നിയമനം നല്‍കിയത്. ബി.ജെ.പി ജില്ലാ സെക്രട്ടറി ഒ.ബി.സി മോർച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍. ഈ മാസം ഒമ്പതിനാണ് വിജയ് കുമാറിനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതു സംബന്ധിച്ച് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയനെ ഇടുക്കി ജില്ലാ ഘടകം എതിര്‍പ്പറിയിച്ചിരുന്നു.