ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ഇടുക്കി ഡാമിന്റെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി
മുല്ലപ്പെരിയാർ ഡാം കഴിഞ്ഞ ദിവസം തുറന്നതിനെ തുടർന്നാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയത്. രാത്രി വൈകിയാണ് മുല്ലപ്പെരിയാറിന്റെ ഒമ്പത് ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയത്.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി ഡാം തുറന്നു. രാവിലെ ആറ് മണിക്ക് മുമ്പ് ഡാം തുറക്കുമെന്ന് ഇടുക്കി കലക്ടർ അറിയിച്ചിരുന്നു. ഒരു ഷട്ടറാണ് 40 സെന്റി മീറ്റർ ഉയർത്തിയത്. 40 മുതൽ 150 വരെ ഘനയടി വെള്ളം ഒഴുക്കിവിടും. മൂന്ന് സൈറണുകൾ മുഴക്കിയതിന് ശേഷമാണ് ഡാം തുറന്നത്.
മുല്ലപ്പെരിയാർ ഡാം കഴിഞ്ഞ ദിവസം തുറന്നതിനെ തുടർന്നാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയത്. രാത്രി വൈകിയാണ് മുല്ലപ്പെരിയാറിന്റെ ഒമ്പത് ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാത്രിയിൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടതിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടറുകൾ തുറന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുമ്പ് ഇത്തരത്തിൽ ഡാം തുറന്നുവിട്ടത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.