ഇടുക്കിയിലെ മഴക്കെടുതി; നഷ്ടം 183 കോടി രൂപയിലേറെ, 119 വീടുകള്‍ പൂർണമായും തകർന്നു

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ ദുരന്തത്തില്‍പ്പെട്ടു മരിച്ചത് 12 പേരാണ്. 391 വീടുകള്‍ ഭാഗികമായി തകർന്നു

Update: 2021-10-26 01:56 GMT
Editor : Nisri MK | By : Web Desk
Advertising

മഴക്കെടുതിയില്‍ ഇടുക്കി ജില്ലയിലുണ്ടായത് 183 കോടി രൂപയിലേറെ നഷ്ടം. 119 വീടുകളാണ് പൂർണമായും തകർന്നത്. 151.34 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചുവെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ ദുരന്തത്തില്‍പ്പെട്ടു മരിച്ചത് 12 പേരാണ്. 391 വീടുകള്‍ ഭാഗികമായി തകർന്നു, നഷ്ടം 15 കോടിയോളം. 4194 കര്‍ഷകരെയും മഴക്കെടുതി പിടിച്ചുകുലുക്കി. ഏഴു കോടി മൂന്ന് ലക്ഷത്തി അന്‍പത്തിനാലായിരം രൂപയുടെ നഷ്ടമാണ് കാർഷിക മേഖലയില്‍ ഉണ്ടായത്. മൃഗസംരക്ഷണ മേഖലയിലുണ്ടായത് ഒരു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തിലേറെ നഷ്ടം. റോഡുകള്‍ തകർന്നുണ്ടായത് ഏകദേശം 55 കോടിയുടെ നഷ്ടം.

സംരക്ഷണ ഭിത്തികള്‍ തകർന്ന് അഞ്ചര കോടിയിലേറെയും, ചെറുകിട ജലസേചന വകുപ്പിന് 99.4 കോടി രൂപയും നഷ്ടം വന്നു. വാട്ടര്‍ അതോരിറ്റിക്ക് ആകെ ഒരു കോടി പത്തൊമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിശദമായ കണക്കെടുപ്പ് പുരോഗമിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News