ജമാഅത്തെ ഇസ്‌ലാമി അത്ര ശക്തമെങ്കിൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അമീറിനെ ഭരണം ഏൽപ്പിക്കട്ടെ; പി.വി അൻവർ

ആർഎസ്എസ്- ബിജെപിയുമായി സഹകരിച്ചാൽ മാത്രമേ നേട്ടം ഉണ്ടാകൂ എന്ന തെറ്റായ ധാരണയാണ് സിപിഎമ്മിന് ഉള്ളത്.

Update: 2024-10-02 05:58 GMT
Advertising

മലപ്പുറം: പി.വി അൻവർ നിലമ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ ആളുകളെല്ലാം ജമാഅത്തെ ഇസ്‌ലാമി- എസ്ഡിപിഐ പ്രവർത്തകരാണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംഎൽഎ. ജമാഅത്തെ ഇസ്‌ലാമി അത്ര ശക്തമാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ആ സംഘടനയുടെ അമീറിനെ ഭരണം ഏൽപ്പിക്കട്ടെയെന്ന് അൻവർ പറഞ്ഞു.

'അത്ര ശക്തമാണ് ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും എങ്കിൽ, രണ്ട് ദിവസം മുമ്പ് പറഞ്ഞ പരിപാടിക്ക് അത്രയും ആളുകളെ എത്തിക്കാൻ അവർക്ക് കഴിയുമെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനം ഒഴിഞ്ഞിട്ട് ഭരണം ജമാഅത്തെ ഇസ്‌ലാമി അമീറിനെ ഏൽപ്പിക്കട്ടെ. നിലമ്പൂരിൽ വന്ന പതിനായിരക്കണക്കിന് ആളുകൾ സാമൂഹിക വിരുദ്ധരാണല്ലോ, മാമി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൂടിയ ആയിരക്കണക്കിന് ആളുകളും സാമൂഹിക വിരുദ്ധരാണല്ലോ. ഇതൊക്കെ എത്രകാലം പറയും?'- അൻവർ ചോദിച്ചു.

ഈ മാസം ആറിന് മഞ്ചേരിയിൽ ഒരു ജില്ലാതല വിശദീകരണ സമ്മേളനം നടക്കുന്നുണ്ട്. അതിൽ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ ആ ഒരു ലക്ഷം ആളുകളും സാമൂഹികവിരുദ്ധരും വർഗീയവാദികളും ഈ നാടിന് നാശമുണ്ടാക്കാൻ ഇറങ്ങുന്നവരുമാണോ. ആണെങ്കിൽ ആവട്ടെ. അതാണ് പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും നിലപാടങ്കിൽ അത് ആയിക്കോട്ടെ. അത് അവിടെ വരുന്നയാളുകൾ വിലയിരുത്തട്ടെ- അൻവർ കൂട്ടിച്ചേർത്തു.

പിണറായി വിജയൻ ഭരണം നടത്തുന്നതിനേക്കാൾ നല്ലത് റിയാസിനെ ഭരണം ഏൽപ്പിക്കുന്നതാണ്. ഗൂഢലക്ഷ്യം ഇല്ലാത്തവർ എന്തുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണത്തിന് തയാറാവാത്തതെന്നും അൻവർ ചോദിച്ചു. ആർഎസ്എസ്- ബിജെപിയുമായി സഹകരിച്ചാൽ മാത്രമേ നേട്ടം ഉണ്ടാകൂ എന്ന തെറ്റായ ധാരണയാണ് സിപിഎമ്മിന് ഉള്ളത്. മുസ്‌ലിം പ്രീണനമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. പൊലീസിന്റെ നിലപാടും സർക്കാർ ജനവിരുദ്ധമായതുമുൾപ്പെടെയാണ്.

മറ്റ് ആളുകൾ പോയപോലെയല്ല താൻ പാർട്ടിയിൽ നിന്നും പോയത്. ജനങ്ങളുടെ വിഷയങ്ങൾ ഉന്നയിച്ചതിനാലാണ് തന്നെ നേരിട്ട് എതിർക്കാൻ കഴിയാത്തത്. എ.കെ ബാലൻ ഹിന്ദു പത്രം കാണുന്നതിന് മുൻമ്പ് താൻ ഹിന്ദു പത്രം കാണാൻ തുടങ്ങിയിട്ടുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News