മസാജിന്‍റെ പേരിൽ അനാശാസ്യവും തട്ടിപ്പും നടക്കുന്നുവെന്ന് കണ്ടെത്തല്‍

അവ്യക്തമായ പോസ്റ്ററുകളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച ശേഷമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

Update: 2023-08-19 01:31 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മസാജിന്‍റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നത് അനാശാസ്യ കേന്ദ്രങ്ങളാണെന്നു കണ്ടെത്തല്‍. സ്പെഷല്‍ സർവീസെന്ന പേരിൽ ആളുകളിൽനിന്ന് പണം ഈടാക്കിയാണ് ലൈംഗികപരമായ കാര്യങ്ങൾ നടത്തുന്നത്. അവ്യക്തമായ പോസ്റ്ററുകളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച ശേഷമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് മീഡിയവൺ അന്വേഷണത്തില്‍ കണ്ടെത്തി.

നഗരപരിധിയിൽ വ്യാപകമായി കണ്ട ഒരു പോസ്റ്ററാണ് യൂനിസെക്സ് മസാജ് അവൈലബിൽ ഇന്‍ കോഴിക്കോട്. എവിടെയാണെന്നോ ഏത് സ്ഥാപനമാണെന്നോ ഇതില്‍ വ്യക്തമല്ല. വിളിക്കാനുള്ള നമ്പറും വിവിധ മസാജുകളുടെ പേരുകളും മാത്രം. അവ്യക്തമായ പോസ്റ്ററിലെ അസ്വാഭാവികത തോന്നിയാണ് പോസ്റ്ററിൽ കണ്ട നമ്പറിലേക്ക് വിളിച്ചുനോക്കിയത്.

വാട്സ്ആപ്പില്‍ ലഭിച്ച ലൊക്കേഷന്‍ പ്രകാരം സ്ഥലത്തെത്തി. മസാജ് കൂടാതെ എന്തെല്ലാം നടക്കുന്നുണ്ടെന്നു വിശദമായി പറഞ്ഞുതന്നു. മസാജ് ചെയ്യുന്ന സ്ത്രീയെ ഫോട്ടോ കണ്ട് തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അതിനു മുൻകൂറായി പണമടക്കുകയും വേണമെന്നു വ്യക്തമാക്കി.

പണവുമായി ചെന്നപ്പോള്‍ നേരത്തെ പറഞ്ഞതുപ്രകാരം ഫോട്ടോകൾ കാണിച്ചുതന്നു. രാത്രി വരാമെന്ന് പറഞ്ഞ് 500 രൂപ അഡ്വാൻസ് തുക നൽകിയാണു സ്ഥലത്തുനിന്ന് മടങ്ങിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവർത്തിക്കുന്ന മസാജ് സെൻ്ററുകള്‍ നഗരത്തിലുണ്ട്. ഇതിനിടയിലാണ് അത്തരം സ്ഥാപനങ്ങള്‍ക്ക് അപവാദമായി ഇങ്ങനെയുള്ള കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.

Summary: Mediaone's investigation found that illegal centers are being run in many places in the state in the name of massage

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News