കൊച്ചിയിൽ അമ്മയെയും മകളെയും വീട് കയറി ആക്രമിച്ചു

കുടുംബ പ്രശ്നത്തെ തുടർന്ന് എട്ടം​ഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്

Update: 2024-10-20 15:00 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കൊച്ചി: കൊച്ചിയിൽ എട്ടംഗ സംഘം അമ്മയെയും മകളെയും വീട് കയറി ആക്രമിച്ചു. എടവനക്കാട് സ്വദേശിയായ ലത, മകൾ ആദിത്യ എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ലതയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്നത്തെ തുടർന്നാണ് എട്ടം​ഗ സംഘം ഇരുവരെയും ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്ത്രീകളും യുവാക്കളും ഉൾപ്പെടുന്ന സം​ഘം ലതയും മകൾ ആദിത്യയും താമസിക്കുന്ന വീട്ടിലേക്ക് എത്തിയത്. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ഇരുമ്പ് കമ്പിയടക്കമുപയോ​ഗിച്ച് ഇരുവരെയും മർദിക്കുകയായിരുന്നു.

ലതയുടെ ഭർത്താവിന്റെ ബന്ധുക്കളാണ് ഇരുവരെയും ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു.



Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News