Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.
മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.