ശമ്പള പരിഷ്കരണത്തിലെ അപാകത; ഡോക്ടർമാർ നിസഹകരണ സമരത്തിലേക്ക്

രോഗീപരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം

Update: 2021-10-04 01:21 GMT
Editor : Nisri MK | By : Web Desk
Advertising

ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതൽ നിസഹകരണ സമരം നടത്തും. ഇ സഞ്ജീവനിയില്‍ നിന്നും അവലോകന യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. പരിശീലന പരിപാടികളും ബഹിഷ്കരിക്കും. രോഗീപരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം.

നവംബർ ഒന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ റിലേ നിൽപ് സമരം നടത്തുമെന്നും കെജിഎംഒഎ അറിയിച്ചു. നവംബര്‍ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും.

എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്സണൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News