കഞ്ചാവ് വിൽപ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചു: തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

Update: 2021-11-16 05:33 GMT
കഞ്ചാവ് വിൽപ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചു: തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം
AddThis Website Tools
Advertising

തിരുവനന്തപുരം കഴകൂട്ടത്ത് യുവാവ് വീടുകളും വാഹനങ്ങളും അടിച്ചു തകർത്തു. ഉള്ളൂർകോണം സ്വദേശി ഹാഷിം ആണ് അക്രമം നടത്തിയത്.വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ചും ഹാഷിം ഭീഷണിപ്പെടുത്തി. കഞ്ചാവ് വിൽപ്പനയെ പറ്റി പൊലീസിനെ അറിയിച്ചതിനാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ഇയാളുടെ കഞ്ചാവ് വില്പനയെപ്പറ്റി നാട്ടുകാർ പോലീസിൽ വിവരം നൽകിയിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് ഇയാൾ സംഭവസ്ഥലത്തെത്തിയത്. രാത്രി ഒമ്പത് മണിക്ക് ഉള്ളൂർകോണത്ത് എത്തിയ ഇയാൾ ഇവിടെ കട നടത്തുന്ന റംല ബീവിയുടെ കഴുത്തിൽ കത്തിവെച്ച് മക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരുമായും ഇയാൾ തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. ഇതിനു ശേഷമാണ് പാതിരാത്രി എത്തി അക്രമം നടത്തിയത്.



Full View


Informed Police about cannabis sale: Youth's attacked local shops in Thiruvananthapuram

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News