ഡയറി ഫാമുകളിലെ പശു ലേലം ബഹിഷ്കരിച്ച് ലക്ഷദ്വീപ് നിവാസികൾ

ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സ്വീകരിക്കേണ്ട സമയം അവസാനിച്ചു.

Update: 2021-05-27 11:23 GMT
Advertising

ലക്ഷദ്വീപിലെ ഡയറി ഫാമുകളിലെ പശു ലേലം ദ്വീപ് നിവാസികൾ ബഹിഷ്കരിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കേണ്ട സമയം അവസാനിച്ചു. എന്നാല്‍ ഒരാള്‍ പോലും ലേലത്തില്‍ പങ്കെടുത്തില്ല. കാളകളുടെ ലേലവും ദ്വീപ് നിവാസികള്‍ ബഹിഷ്കരിച്ചു.

അതേസമയം, ഫാമുകളില്‍ വരും ദിവസങ്ങളിലേക്കുള്ള കാലിത്തീറ്റ സ്റ്റോക്കില്ല. ഫാം നിര്‍ത്താന്‍ തീരുമാനിച്ചതിനാലാണ് കാലിത്തീറ്റക്കുള്ള ഓര്‍ഡര്‍ നല്‍കാതിരുന്നത്.  

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡയറിഫാമുകള്‍ അടച്ചുപൂട്ടാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാസം 31ഓടു കൂടി ഫാമുകള്‍ അടച്ചുപൂട്ടണമെന്നും 28ഓടു കൂടി ഫാമുകളിലുള്ള പശുക്കളുടെ ലേലം നടക്കണമെന്നുമായിരുന്നു നിര്‍ദേശം. ദ്വീപ് നിവാസികള്‍ക്ക് 5000 രൂപയടച്ച് ലേലത്തില്‍ പങ്കെടുക്കാമെന്നും നിര്‍ദേശമുണ്ടായിരുന്നു. പ്രജനനത്തിനായി ഉപയോഗിക്കുന്ന വിത്ത് കാളകളെയും വിറ്റൊഴിവാക്കണമെന്നായിരുന്നു ഉത്തരവ്. 

അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശപ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ രംഗത്ത് വന്നിരുന്നു. സ്വകാര്യ പാൽ കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് ആരോപണം. അഡ്മിനിസ്‌ട്രേറ്റര്‍ കച്ചവട ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉത്പന്നങ്ങള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ടായിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News