പാലക്കാട്ട് നിര്‍ത്തിയിട്ട ജെ.സി.ബി മോഷ്ടിച്ചു കടത്തി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഉടമയുടെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Update: 2023-11-23 13:24 GMT
Editor : Lissy P | By : Web Desk
JCB stolen from Palakkad; CCTV footage,JCB stolen,Palakkad news,latest malayalam news,പാലക്കാട്ട് നിര്‍ത്തിയിട്ട ജെ.സി.ബി മോഷ്ടിച്ചു,  സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്,ജെ.സി.ബി മോഷണം,
AddThis Website Tools
Advertising

പാലക്കാട്: മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രം മോഷണം പോയി. നരിയംകോട് അബുവിന്റെ ബിസ്മി എന്ന പേരിലുള്ള ജെസിബിയാണ്  മോഷ്ടിച്ചത്. 

ഇന്നലെ രാത്രിയാണ് KL 50 D 3457 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ജെസിബി മോഷ്ടിച്ചത്.  മണ്ണാർക്കാട് വിയക്കുറിശ്ശിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ജെസിബി . പുലർച്ചെ മൂന്ന് മണിക്ക് ജെസിബി വാളയാർ ചെക്പോസ്റ്റ് കടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വാഹനം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതായാണ് വിവരം.

ഉടമയുടെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News