മനുഷ്യജീവന് മൃഗങ്ങളേക്കാൾ പ്രാധാന്യം നൽകണമെന്ന് ജോസ് കെ.മാണി; വനംവകുപ്പിന് പരോക്ഷവിമർശനം

കാടിറങ്ങുന്ന മൃഗങ്ങളെ നേരിടാൻ വനംവകുപ്പിന് കഴിയില്ലെങ്കിൽ പൊലീസിനെ ഏൽപ്പിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.

Update: 2024-02-12 13:12 GMT
Advertising

കോട്ടയം: വനംവകുപ്പിനെ പരോക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. മനുഷ്യജീവന് മൃഗങ്ങളേക്കാൾ പ്രാധാന്യം നൽകണം. കാടിറങ്ങുന്ന മൃഗങ്ങളെ നേരിടാൻ വനംവകുപ്പിന് കഴിയില്ലെങ്കിൽ പൊലീസിനെ ഏൽപ്പിക്കണം. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ജോസ് കെ. മാണി പറഞ്ഞു. 

ജനവാസമേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കണ്ടാലുടൻ വെടിവെച്ച് കൊല്ലത്തക്കവിധത്തിൽ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് ജോസ് കെ.മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ മജിസ്റ്റീരിയൽ ഉത്തരവിറക്കാൻ കലക്ടർമാർക്ക് അധികാരം നൽകണം. 

അക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടി കൂട്ടിലടച്ചോ പ്രത്യേക സങ്കേതങ്ങളിലോ സംരക്ഷിക്കുകയാണ് വേണ്ടത്. മനുഷ്യരേക്കാൾ പരിഗണന വന്യമൃഗങ്ങൾക്ക് നൽകുന്ന കാടൻ സമ്പ്രദായത്തിന് അറുതി വരുത്തിയേ മതിയാകൂവെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News