കെ-റെയിൽ, കേരളത്തിന് ഒഴിവാക്കാനാകാത്ത പദ്ധതി: മുഖ്യമന്ത്രി

മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികൾക്ക് പ്രാധാന്യം നൽകാതെ കെ-റെയിൽ നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന തിരക്ക് ദുരൂഹത നിറയ്ക്കുന്നതാണെന്നും യുഡിഎഫ് എംപിമാർ വ്യക്തമാക്കി

Update: 2021-11-15 12:56 GMT
Editor : Dibin Gopan | By : Web Desk
Advertising

കേരളത്തിന് ഒഴിവാക്കാനാകാത്ത പദ്ധതിയാണ് കെ-റെയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്കുണ്ടായ സംശയങ്ങൾ ദുരീകരിക്കും. എംപിമാരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.എന്നാൽ കെ-റെയിൽ പ്രായോഗികമല്ലാത്ത പദ്ധതിയാണെന്നും ആയിരത്തിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന പദ്ധതി കേരളത്തിന്റെ പരിസ്ഥിതി സന്തുലനം തകർക്കുമെന്നും യുഡിഎഫ് എംപിമാർ പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികൾക്ക് പ്രാധാന്യം നൽകാതെ കെ-റെയിൽ നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന തിരക്ക് ദുരൂഹത നിറയ്ക്കുന്നതാണെന്നും യുഡിഎഫ് എംപിമാർ വ്യക്തമാക്കി.

റെയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും അനുമതി ലഭിക്കാതെ കുടിയൊഴിപ്പിക്കാനായി വീടുകളിൽ കയറി ഇറങ്ങുന്നത് പ്രതിഷേധാർഹമാണെന്നും എംപിമാർ പറഞ്ഞു.

Chief Minister Pinarayi Vijayan said that K-Rail is an unavoidable project for Kerala. The doubts of some will be dispelled. The CM's statement was made at a meeting of MPs.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News