കെ. റെയിൽ യോഗം; വിളിച്ചത് മുഖ്യമന്ത്രിക്ക് താൽപര്യമുള്ളവരെ മാത്രം- വി.ഡി സതീശൻ

പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളോടാണ് വിശദീകരിക്കേണ്ടത്

Update: 2022-01-03 07:19 GMT
Editor : Lissy P | By : Web Desk
Advertising

കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖൻമാരെ കാണാൻ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വരേണ്യവർഗത്തെ മാത്രമാണ് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരിക്കുന്നത്.പൗര പ്രമുഖർ എന്നപേരിൽ ക്ഷണിച്ചത് വരേണ്യവർഗത്തെമാത്രമാണ്.ഇത് പദ്ധതിയുടെ നിഗൂഢത വർധിപ്പിക്കുന്നതായും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെയും താത്പര്യമുള്ളവരെ മാത്രമാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിനെ യോഗം അറിയിച്ചിട്ടില്ല. അറിയിക്കാത്ത പരിപാടിയിൽ എങ്ങനെ പങ്കെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളോടാണ് വിശദീകരിക്കേണ്ടത്.നിയമസഭ വിളിച്ചുകൂട്ടി ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.

ഗവർണർ വിഷയത്തിൽ കോൺഗ്രസിന് രണ്ടു അഭിപ്രായം ഇല്ല. ചെന്നിത്തലയും താനും പറഞ്ഞത് ഒരേ കാര്യമാണ്. വൈസ് ചാൻസലറെ പുറത്താക്കാതെ ചാൻസിലർ പദവി ഒഴിയുന്നു എന്ന് ഗവർണർ പറയുന്നത് സർക്കാരിനെ സഹായിക്കാനാണ്. കേരളത്തിൽ പൊലീസ് നിയന്ത്രണം നഷ്ടപ്പെട്ടതായും അതിക്രമങ്ങൾ മാത്രമാണ് പൊലീസ് കാട്ടുന്നത്. എന്നിട്ടും ഒറ്റപ്പെട്ടസംഭവം ആണെന്ന് പറഞ്ഞ് ചുരുക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News