കണ്ണൂര്‍ വളക്കൈ അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

അപകട സമയത്ത് ഡ്രൈവർ നിസാം മൊബൈൽ ഉപയോഗിച്ചതായും സൂചനയുണ്ട്

Update: 2025-01-02 05:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിലുണ്ടായ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകട സമയത്ത് ഡ്രൈവർ നിസാം മൊബൈൽ ഉപയോഗിച്ചതായും സൂചനയുണ്ട്. അപകടം നടന്ന അതേസമയത്ത് തന്നെ നിസാമിന്‍റെ വാട്സാപ്പിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം അപകടത്തിന് കാരണം ബസിന്‍റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതല്ലെന്നാണ് കണ്ടെത്തല്‍. അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പ്രാഥമിക റിപ്പോർട്ട് ആര്‍ടിഒക്ക് നൽകി.

ഡ്രൈവറുടെ മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പൊലീസിന് കത്ത് നൽകി.ബസിന്‍റെ ബ്രേക്ക്‌ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി. അപകടത്തില്‍ മരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ 18 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News