കണ്ണൂർ വിമാനത്താവളത്തിന്റെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനിൽ; പ്രതിഷേധവുമായിഓഹരി ഉടമകൾ

പൊതുയോഗം സംബന്ധിച്ച അറിയിപ്പ് ഇത്തവണയും കമ്പനി നൽകിയത് സി.പി.എം മുഖപത്രത്തിൽ മാത്രം

Update: 2024-08-31 01:30 GMT
Advertising

കണ്ണൂർ:


നടത്താനുളള കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഓഹരി ഉടമകൾ. പൊതുയോഗം സംബന്ധിച്ച അറിയിപ്പ് ഇത്തവണയും സി.പി.എം മുഖപത്രത്തിൽ മാത്രം പ്രസിദ്ധീകരിച്ചതിനെതിരെയും വിമർശനം. കൊവിഡ് സാഹചര്യം മാറിയിട്ടും ഓൺലൈൻ യോഗം ചേരുന്നതിനെതിരെ കമ്പനികാര്യ മാന്ത്രാലയത്തിന് പരാതി നൽകാനാണ് ഒരു വിഭാഗം ഓഹരിയുടമകളുടെ തീരുമാനം.

കണ്ണൂർ രാജ്യന്തര വിമാനത്താവള കമ്പനിയുടെ പതിനഞ്ചാമത് വാർഷിക പൊതുയോഗമാണ് സെപ്തംബർ 23 ന് പൊതു യോഗം വീഡിയോ കോൺഫറൻസ് വഴി നടത്താൻ നിശ്ചയിച്ചിട്ടുളളത്. പൊതുയോഗം സംബന്ധിച്ച അറിയിപ്പ് ഇത്തവണയും കമ്പനി നൽകിയത് സി.പി.എം മുഖപത്രത്തിൽ മാത്രം.തപാൽ വഴിയും ഇ മെയിലായും അറിയിപ്പ് നൽകിയെന്ന് കിയാൽ പറയുമ്പോഴും പലർക്കും യോഗത്തെ കുറിച്ച് വിവരമില്ല.

കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും വാർഷിക പൊതുയോഗങ്ങൾ 2021 ഡിസംബറിൽ ഓൺലൈനായി ചേർന്നത്. എന്നാൽ ആ സാഹചര്യം മാറിയിട്ടും വാർഷിക പൊതു യോഗങ്ങൾ ഓൺലൈനിൽ തുടരുന്നതിനെതിരെയാണ് ഓഹരിയുടമകൾ രംഗത്തെത്തിയിട്ടുളളത്വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷം രണ്ട് തവണ മാത്രമാണ് ഓഹരിയുടമകളെ നേരിട്ട് പങ്കെടുപ്പിച്ച് നടന്നത്.

ഓൺലൈൻ യോഗങ്ങൾ പലതും ഏകപക്ഷീയമായി മാറിയതായും ഇവർ പറയുന്നു. കിയാലിൻറെ നടപടിക്കെതിരെ കമ്പനികാര്യ മാന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം ഓഹരിയുടമകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്, മാനേജിങ് ഡയറക്ടർ ദിനേശ് കുമാറിന്റെ ശമ്പള വർദ്ധനവിന് അംഗീകാരം നൽകൽ തുടങ്ങിയവയാണ് ഇത്തവണത്തെ വാർഷിക യോഗത്തിൽ അജണ്ടയായി നിശ്ചയിച്ചിട്ടുളളത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News