പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളിലും കാപ്പ ചുമത്തും

ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിന്‍റെ മിനിട്സ് മീഡിയാ വണിന് ലഭിച്ചു

Update: 2022-12-21 03:34 GMT
Advertising

തിരുവന്തപുരം: പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളും "കാപ്പ" ചുമത്താൻ പരിഗണിക്കും. ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം. യോഗത്തിന്‍റെ മിനിട്സ് മീഡിയാ വണിന് ലഭിച്ചു.

പൊലീസ് സ്വമേധയ ഏടുക്കുന്ന  കേസുകളും ഇനി കാപ്പ ചുമത്താനായി പരിഗണിക്കാം എന്നാൽ സ്വതന്ത്ര സാക്ഷികൾ ഉണ്ടായിരിക്കണം, നാർക്കോട്ടിക് കേസുകളിൽ മയക്കു മരുന്നിൻ്റെ അളവ് കുറവാണെങ്കിലും സ്ഥിരം കുറ്റവാളിയാണെങ്കിൽ കാപ്പ ചുമത്താം, ഗുരുതരമായ കുറ്റകൃത്യങ്ങളാണെങ്കിൽ രാഷ്ട്രീയ സ്വഭാവമുള്ള കേസുകളും കാപ്പ ചുമത്താനായി പരിഗണിക്കാം എന്നിവയാണ് യോഗത്തിലെ നിർദേശങ്ങള്‍. നവംബർ 22 ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുമടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കാപ്പ ചുമത്താനായി പൊലീസ് നൽകുന്ന റിപ്പോർട്ടുകളിൽ ജില്ലാ മജിസ്ട്രേറ്റർ എന്ന നിലയിൽ ജില്ലാ കളക്ടറാണ് തീരുമാനം എടുക്കുക. എന്നാൽ ചില വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് ഇത്തരം കേസുകള്‍ തള്ളാറുണ്ട്. ഈ സാഹചര്യത്തിൽ ക്യത്യമായ വ്യവസ്ഥകള്‍ പാലിച്ച് കേസ് സമർപ്പിക്കണമെന്നും യോഗം നിർദേശം നൽകിയിട്ടുണ്ട്. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News