ഒക്ടോബര്‍ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക

ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

Update: 2021-09-07 15:39 GMT
Advertising

ഒക്ടോബര്‍ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരള സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോള്‍ തിരിച്ചുവിളിക്കരുതെന്ന് ഐ.ടി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നേരത്തെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് ശേഷം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ എന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News