കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് വിമത വിഭാഗം വിട്ടുനില്‍ക്കുന്നു
പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ മോന്‍സ് ജോസഫിന് ഉന്നത പദവി നല്‍കിയതാണ് മറ്റുനേതാക്കളെ പ്രകോപിപ്പിച്ചത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കി വിമതവിഭാഗം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ ഇവര്‍ പങ്കെടുത്തില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവരാണ് വിട്ടുനില്‍ക്കുന്നത്.
അനാരോഗ്യം മൂലമാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പാര്‍ട്ടിയിലെ പദവികള്‍ വീതംവെച്ചതിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പി.ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇവര്‍ പ്രതിഷേധമറിയിച്ചിരുന്നു.
പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെ മോന്‍സ് ജോസഫിന് ഉന്നത പദവി നല്‍കിയതാണ് മറ്റുനേതാക്കളെ പ്രകോപിപ്പിച്ചത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു.
കോട്ടയത്താണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്. കോട്ടയം കോടിമതക്കു സമീപം ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഓഫീസാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസാക്കി മാറ്റിയത്.