സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി

ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; ആറിനുതാഴെയുള്ളയിടങ്ങളിൽ കൂടുതൽ ഇളവ് നൽകും

Update: 2021-06-29 12:45 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ തുടരും. ഒരാഴ്ചകൂടി നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ഇന്നു ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. അതേസമയം, ചില മേഖലകൾക്ക് ഇളവുണ്ടാകും. ആറിനുതാഴെയുള്ളയിടങ്ങളിലാണ് കൂടുതൽ ഇളവ് നൽകുന്നത്.

കൂടുതൽ പ്രദേശങ്ങങ്ങളിലേക്ക് നിയന്ത്രണങ്ങൾ വരികയാണ്. നേരത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 24 ശതമനത്തിനു മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇനിമുതൽ 18 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. എട്ടുശതമാനത്തിനു താഴെയുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കൂടുതൽ ഇളവുകളുണ്ടായിരുന്നത്. അത് ആറു ശതമാനത്തിലേക്ക് മാറ്റി.

ആറുമുതൽ പന്ത്രണ്ടുവരെ കുറച്ചുകൂടി നിയന്ത്രണങ്ങളുണ്ടാകും. കടുത്ത നിയന്ത്രണത്തിനു പകരം ഈ പ്രദേശങ്ങളില്‍ ചെറിയ ഇളവുകളുണ്ടാകും. പന്ത്രണ്ടിനും പതിനെട്ടിനുമിടയിൽ പുതിയ ക്രമീകരണങ്ങളും നിലവില്‍ വരും.

ഒന്നര മാസത്തോളം സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്തതാണ് ആശങ്കയായി തുടരുന്നത്. ഇന്നലെ മാത്രമാണ് ടിപിആർ പത്തു ശതമാനത്തിനു താഴെയെത്തിയത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News