സ്ത്രീ സുരക്ഷക്കായി ഗവര്‍ണറുടെ ഉപവാസം; പിന്തുണയുമായി പ്രതിപക്ഷം

സ്ത്രീധന പീഡന വാര്‍ത്തകള്‍ നാടിന് നാണക്കേടെന്ന് ഗവര്‍ണര്‍ പറഞ്ഞു

Update: 2021-07-14 07:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും സ്ത്രീധനത്തിനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുന്നു. സ്ത്രീധന പീഡന വാര്‍ത്തകള്‍ നാടിന് നാണക്കേടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ ആവശ്യപ്രകാരം വിവിധ ഗാന്ധിയന്‍ സംഘടനകളും ഉപവാസ സമരം നടത്തുന്നുണ്ട്. ഗവര്‍ണറുടെ ഉപവാസത്തെ പ്രതിപക്ഷം പിന്തുണച്ചു.

രാജ്ഭവനില്‍ രാവിലെ 8 മണിക്ക് ഉപവാസം തുടങ്ങി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണറുടെ പരസ്യ ഉപവാസം. സ്ത്രീധനമെന്ന വിപത്ത് ഒഴിവാക്കാന്‍ യുവതലമുറ രംഗത്ത് വരണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.ഗവര്‍ണറുടെ ആവശ്യപ്രകാരം ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലും വിവിധ ഗാന്ധിയന്‍ സംഘടനകളും ഉപവാസ സമരം നടത്തുന്നുണ്ട്.

ഗാന്ധിഭവനില്‍ നടക്കുന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ വൈകുന്നേരം 4 മണിക്ക് ഗവര്‍ണറും പങ്കെടുക്കും. ഗവര്‍ണറുടെ സമരത്തെ പിന്തുണയ്ക്കുന്നതായും ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തല ഗവര്‍ണറെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News