മലയാളി മാധ്യമപ്രവർത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി പുരസ്‌കാരം നൽകും

50,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം

Update: 2023-01-05 10:03 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മലയാളി മാധ്യമപ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നൽകും. 2022ൽ തിരുവനന്തപുരത്ത് നടന്ന ലോക കേരള മാധ്യമസഭയിൽ വന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അറിയിച്ചു.

50,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച, മൂന്ന് വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമസംബന്ധമായ ഗ്രന്ഥത്തിനാണ് പുരസ്‌കാരം നൽകുക. ഗ്രന്ഥകർത്താവിനോ സുഹൃത്തുക്കൾക്കോ സംഘടനകൾക്കോ പ്രസാധകർക്കോ വായനക്കാർക്കോ പുസ്തകങ്ങളുടെ പേരുകൾ നിർദേശിക്കാം. അഞ്ചുപേരടങ്ങിയ ഒരു വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് ചുരുക്കപ്പട്ടിക തയാറാക്കുക. ഇതിൽനിന്ന് മൂന്നുപേരുടെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായ കൃതി നിർണയിക്കും.

പുസ്തകങ്ങളുടെ പേരുകൾ 2023 ജനുവരി 15നകം അനിൽ ഭാസ്‌കർ, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682030, ഫോൺ: 0484 2422275 എന്ന വിലാസത്തിലോ keralamediaacademy.gov@gmail.com എന്ന ഇമെയിൽ ഐഡിയിലോ ലഭ്യമാക്കണം.

Summary: Kerala Media Academy will give global award for the best work of Malayali journalists

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News