കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന് നാളെ തുടക്കമാകും

നാളെ രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Update: 2023-10-31 02:34 GMT
Advertising

തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യവുമെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന് നാളെ തുടക്കമാകും. തെരുവു വേദികൾ അടക്കം 44 ഇടങ്ങളിലാണ് കേരളീയം നടക്കുന്നത്. സെമിനാറുകൾ, പ്രദർശനങ്ങൾ, കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ അടക്കം തലസ്ഥാനത്തെ ഉത്സവലഹരിയിൽ എത്തിക്കാനാണ് കേരളത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.

കേരളപ്പിറവിക്ക് ശേഷം ഇതുവരെ സംസ്ഥാനം നേടിയ നേട്ടങ്ങളും സ്വീകരിച്ച പുരോഗമന നിലപാടുകളും കാഴ്ചപ്പാടുകളും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹോത്സവമാക്കി കേരളീയത്തെ മാറ്റാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയാണ് കേരളീയത്തിന്റെ പ്രധാന വേദികൾ ഒരുക്കിയിട്ടുള്ളത്. കേരളീയത്തിന്റെ ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

കേരളീയത്തിന്റെ ഭാഗമായി ആറു വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള 25 സെമിനാറുകൾ, ഇരുപത്തിരണ്ട് ക്യുറേറ്റഡ് എക്‌സിബിഷനുകൾ, 330 സ്റ്റോറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ട്രെയിഡ് ഫെയർ, 140 ൽ അധികം സിനിമകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചലച്ചിത്രോത്സവം, 180ലധികം സംരംഭകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫുഡ് ഫെസ്റ്റ്, ആറ് വ്യത്യസ്ത ഫ്‌ലവർ ഷോകൾ, പൂക്കൾ കൊണ്ടുള്ള 66 ഇൻസറ്റലേഷനുകൾ, 3000ത്തിലധികം കലാകാരന്മാർ അണിനിരക്കുന്ന കൾച്ചറൽ ഫെസ്റ്റ്, കവടിയാർ മുതൽ കിഴക്കേകോട്ട വരെ ലൈറ്റ് ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

പ്രധാനവേദികളിൽ ആരോഗ്യവകുപ്പിൻറെയും, ഫയർ ഫോഴ്‌സിൻറെയും സേവനമുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിൻറെയും സിറ്റി ഷാഡോ ടീമിൻറെയും നിരീക്ഷണം, പൊതുജനങ്ങൾക്ക് സുഗമമായി വിവിധ വേദികൾ സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങളുടെ സേവനവും ഒരുക്കിയിട്ടുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News