കൊച്ചി ലഹരിക്കേസ്: ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

പ്രയാ​ഗ മാർട്ടിന്റെ മൊഴിയിൽ പൊരുത്തക്കേടുകളില്ലെന്ന് പൊലീസ് പറഞ്ഞു.

Update: 2024-10-11 02:11 GMT
Drug case: Notice to Srinath Bhasi and Prayaga Martin to appear for questioning
AddThis Website Tools
Advertising

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയും ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. അതേസമയം പ്രയാഗയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ശ്രീനാഥ് ഭാസിയെ നാലര മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായാണ് സൂചന. താരങ്ങളുടെ ലഹരിപരിശോധന ഉടൻ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഓംപ്രകാശിനെ മുൻപരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും പൊലീസിനോട് പറഞ്ഞത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News