മുസ്‌ലിംകൾക്കെതിരായ അധിക്ഷേപം: പി.സി ജോർജിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി

''പി.സി ജോര്‍ജ് ക്ഷമ പറഞ്ഞിട്ടുണ്ടെങ്കിലും അത് മുഖവിലക്കടുക്കേണ്ടതില്ല. അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുകയാണ് പ്രധാനം''

Update: 2025-01-11 05:30 GMT
Editor : rishad | By : Web Desk
Advertising

തൃശൂര്‍: മുസ്‌ലിംകൾക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബിജെപി നേതാവ് പി.സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി. 

പ്രസ്താവന ഇങ്ങനെ...

"ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്‌ലിമല്ലെന്ന് കണ്ടാൽ കൊല്ലുന്നതാണ് അവരുടെ രീതി "-ഇതാണ് പി.സി ജോർജ്ജിൻ്റെ അവസാന കുറ്റാരോപണം. 'ജനം ടിവി' ചർച്ചയിലായിരുന്നു ജോർജിന്റെ അധിക്ഷേപം.

2060ഓടെ ഇന്ത്യ പിടിച്ചെടുക്കാനുള്ള പദ്ധതി മുസ്‌ലിംകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുസ്‌ലിം സ്ത്രീകൾ കൂടുതൽ പ്രസവിച്ച് ജനസംഖ്യ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലുള്ള ആരോപണങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പാണ് അദ്ദേഹം ഉയർത്തിയത്.

സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന ഇത്തരം പ്രതികരങ്ങൾ പി.സി ജോർജിൻ്റെ ഭാഗത്തുനിന്ന് എല്ലായ്പോഴും ഉണ്ടാവാറുണ്ടെങ്കിലും ഇതിനെതിരെ ഒരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറല്ല. ചെറിയ കാരണമുണ്ടായാൽ പോലും സാധാരണക്കാരെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യുന്ന ആഭ്യന്തരവകുപ്പാണ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്.

അവസാന സംഭവത്തിൽ അദ്ദേഹം ക്ഷമ പറഞ്ഞിട്ടുണ്ടെങ്കിലും അത് മുഖവിലക്കടുക്കേണ്ടതില്ല. അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുകയാണ് പ്രധാനം. അത് മാതൃകാപരവുമാകണം. സമുദായങ്ങൾക്കിടയിലുള്ള സൗഹാർദം നിലനിർത്തുന്നതിനും അത് അത്യാവശ്യമാണെന്നും കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി പറഞ്ഞു. ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ 30 പേര്‍ ഒപ്പുവെച്ചു.

1. അജിതൻ. എൻ. ബി.

2. സി. വി. മോഹൻകുമാർ

3. വി. എം ഗഫൂർ

4. ഇല്ല്യാസ് ഹുസൈൻ

5. അഷ്‌റഫ്‌ കടക്കൽ

6. ജംഷിദ് പള്ളിപ്രം

7. ജി. ഉഷാകുമാരി

8 പി. കെ സുധീഷ് ബാബു (ശ്രീനാരായണ ഗുരു ധർമം ട്രസ്റ്റ്‌ മാള )

9. കണ്ണൻ സിദ്ധാർത്ഥ്

10. ബാബുരാജ് ഭഗവതി

11. സുദേഷ് എം രഘു.

12. പി കെ ബിജു

13. രാജേഷ് നാരായണൻ

14. വാണി പ്രയാഗ്

15ദിനേശ് ലാൽ

16.പി.കെ.മുരുകൻ

17.പ്രദീപ്

18. വിജയൻ

19 സുരേന്ദ്രബാബു

20 വി. ഐ ശിവരാമൻ

21.പി എ. കുട്ടപ്പൻ

22. സുഗുണ പ്രസാദ്

23. രതീഷ് 24. രവി

25.ജയൻ

26. എം. ആർ വിപിൻദാസ്

27. പ്രജീഷ് എം. യു.

28. അരുൺ കൊടുങ്ങല്ലൂർ

29. സലാം കെ മൊയ്തീൻ.

29. പ്രശാന്ത് ഈഴവൻ

30. പി.എൻ.ഗോപീകൃഷ്ണൻ

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News