ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തില്ല; ഏഴ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതയിൽ നിന്ന് നീക്കി കെഎസ്‌യു
സംഘടനാ ചുമതലകളിൽ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് എന്‍എസ്‌യു ജനറൽ സെക്രട്ടറി അനുലേഖ ബോസ് വാർത്താക്കുറുപ്പിൽ അറിയിച്ചു
Update: 2025-03-27 01:06 GMT


തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കാത്ത നേതാക്കൾക്കെതിരെ കെഎസ്‌യുവിൽ നടപടി തുടരുന്നു. ഏഴ് സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗങ്ങളെ ചുമതയിൽ നിന്ന് നീക്കി. ഇവർ സംഘടനാ ചുമതലകളിൽ വീഴ്ച വരുത്തിയെന്ന് എന്‍എസ്‌യു ജനറൽ സെക്രട്ടറി അനുലേഖ ബോസ് വാർത്താക്കുറുപ്പിൽ അറിയിച്ചു.
കെഎസ്‌യുവിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ക്യാംപസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലതോറും സസ്പെന്‍ഷന്‍. അദൃശ്യ എം, അക്ഷയ് ശങ്കര്‍, അമല്‍ തമ്പി, മെറിന്‍ ജോസ്, നിഖില്‍ തോമസ്, സുഹൈല്‍ ചെമ്പന്‍ന്തൊട്ടി, സുഭാഷ് എം എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
വാർത്ത കാണാം: