കൊരട്ടി രാമകൃഷ്ണൻ കൊലക്കേസ്: പ്രതി വിനോദ്ഭായിയെ വെറുതെവിട്ട് സുപ്രിംകോടതി
2010ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം


ന്യൂഡൽഹി: കൊരട്ടി രാമകൃഷ്ണൻ കൊലക്കേസിൽ പ്രതി വിനോദ്ഭായിയെ സുപ്രിംകോടതി വെറുതെവിട്ടു. സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന പ്രതിയുടെ അഭിഭാഷകൻ്റെ വാദമാണ് നിർണായകമായത്. വിനോദ്ഭായിയുടെ കുടുംബത്തോട് ഒരു സാക്ഷിക്ക് വൈരാഗ്യമുണ്ടെന്ന് അഭിഭാഷകനായായ അതുൽ ശങ്കർ വിനോദ് ചൂണ്ടികാട്ടി.
വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രിംകോടതി ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2010ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച വിനോദ്ഭായ് 13 വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട രാമകൃഷ്ണൻ നേരത്തെ വിനോഭായിയുടെ ജേഷ്ഠ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു. എന്നാൽ രാമകൃഷ്ണനെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. ഇതിന്റെ പകയിലാണ് വിനോദ്ഭായ് കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.