കെ.എസ്.ഇ.ബി ഓഫീസിൽ നിന്നെന്ന വ്യാജേനെ വിളിച്ച് കോഴിക്കോട്ടും പണം തട്ടി
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഷിജിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു
Update: 2022-08-10 02:12 GMT
കോഴിക്കോട്ടും കെഎസ്ഇബി ഓഫീസിൽ നിന്നെന്ന വ്യാജേന വിളിച്ച് പണം തട്ടിയെന്ന് പരാതി. മുക്കം കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ സ്വദേശി കല്ലൂർ വീട്ടിൽ ഷിജിയാണ് തട്ടിപ്പിനിരയായത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഷിജിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. മെസ്സേജിൽ നിർദേശിച്ച പ്രകാരം നമ്പറിലേക്ക് ഷിജി തിരിച്ചുവിളിച്ചു. വിവരങ്ങൾ നൽകുകയും ചെയ്തു. പിന്നെയും തുടരെത്തുടരെ ഫോണിലേക്ക് ഒടിപി വന്നുകൊണ്ടിരുന്നപ്പോഴാണ് ഷിജിക്ക് സംശയം തോന്നിയത്.
ബാങ്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ 3500 രൂപയോളം നഷ്ടപ്പെട്ടെന്നും മനസ്സിലായി. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം തുടങ്ങി.