സ്‌കൂൾ ബസുകളിലെ ജീവനക്കാർക്ക് പരിശീലന ക്ലാസുമായി കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ്

സ്‌കൂൾ വാഹനങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദമായ ചർച്ചയും നടന്നു

Update: 2023-05-31 02:59 GMT
Advertising

കോഴിക്കോട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസുകളിലെ ജീവനക്കാർക്ക് പരിശീലന ക്ലാസുമായി കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ്. സ്‌കൂൾ വാഹനങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദമായ ചർച്ചയും നടന്നു. കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ നേതൃത്വത്തിലാണ് സ്‌കൂൾ ബസിലെ ജീവനക്കാർക്കായി ബോധവൽക്കരണം സംഘടിപ്പിച്ചത്.

വിദ്യാർഥികൾക്ക് സുരക്ഷിതമായ യത്രയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹനങ്ങളുടെ ചുമതലക്കായി ഓരോ സ്‌കൂളിലും അധ്യാപകനെ ചുമതലപ്പെടുത്താനും വാഹനങ്ങളിൽ കയറുന്ന കുട്ടികളുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ കോംപൗണ്ടിൽ തന്നെ സ്‌കൂൾ വാഹനങ്ങൾ പാർക്ക് ചെയ്യണം. സ്‌കൂൾ വാഹനങ്ങളിൽ അല്ലാതെ മറ്റു സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത്തരം വാഹനങ്ങളുടെയും അതിൽ വരുന്ന കുട്ടികളുടേയും വിവരങ്ങൾ പ്രത്യേകം ശേഖരിക്കണം.

അതേസമയം പരിധിക്ക് അപ്പുറത്തേക്ക് കുട്ടികളെ വാഹനത്തിൽ കയറ്റാൻ ചില മാനേജ്‌മെന്റുകൾ നിർബന്ധിക്കുന്നതായി യോഗത്തിൽ പരാതി ഉയർന്നു. പ്രൈവറ്റ് ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും സ്‌കൂൾ ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇത്തരം പരാതികൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News