കൊടുവള്ളി ഗവൺമെന്റ് കോളേജിൽ എസ്.എഫ്.ഐ- എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

എസ്.എഫ്.ഐയുടെ ഏരിയാ തല കോളേജ് മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന വാക്കുതർക്കമാണ് സം​ഘർഷത്തിൽ കലാശിച്ചത്.

Update: 2023-08-18 16:06 GMT
Editor : anjala | By : Web Desk
Advertising

കോഴിക്കോട്: കൊടുവള്ളി ഗവ: കോളേജിൽ എസ്.എഫ്.ഐ, എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. എസ്.എഫ്.ഐയുടെ ഏരിയാ തല കോളേജ് മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന വാക്കുതർക്കമാണ് സം​ഘർഷത്തിൽ കലാശിച്ചത്. പരിപാടിക്കായി തയ്യാറാക്കിയ സ്ഥലത്ത് എം.എസ്.എഫ് പ്രവർത്തകർ കൊടി സ്ഥാപിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകർ സമീപത്തേക്ക് മാറ്റിവെച്ചതായും എസ്.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.

എന്നാൽ പരിപാടി നടന്നു കൊണ്ടിരിക്കുമ്പോൾ എം.എസ്.എഫ് പ്രവർത്തകരെത്തി എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ മുഖത്തടിച്ചതായും ഇതേ തുടർന്ന് പരസ്പരം കയ്യേറ്റം നടന്നതായും വിദ്യാർത്ഥികൾ പറയുന്നു. സംഘർഷത്തിൽ പരുക്കേറ്റ എം.എസ്.എഫ് പ്രവർത്തകരെ കോളേജ് അധ്യാപകൻ്റെ കാറിൽ ആശുപത്രിയിൽ എത്തിച്ചു. തിരിച്ചെത്തിയ ഇവർ എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്താണ് കാർ നിർത്തിയത്. എസ്.എഫ്.ഐക്കാരെ കണ്ട് പിന്നോട്ടു എടുത്ത കാർ തെങ്ങിൽ ഇടിച്ചു പിൻഭാഗം തകർന്നു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News