കോഴിക്കോട്ട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
എരഞ്ഞിപ്പാലം മർക്കസ് സ്‌കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
Update: 2022-12-19 10:11 GMT
കോഴിക്കോട്: തൊണ്ടയാട് സ്‌കൂൾ ബസ് മറിഞ്ഞ് നാലു കുട്ടികൾക്ക് പരിക്കേറ്റു. എരഞ്ഞിപ്പാലം മർക്കസ് സ്‌കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 25 ഓളം വിദ്യാർത്ഥികൾ അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനം ചുമരിലിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും നില ഗുരതരമല്ലെന്നാണ് ലഭിക്കുന്ന പ്രാധമിക വിവരം.