കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മിഠായിതെരുവിന്റെ കഥ പറഞ്ഞ എസ്.കെയുടെ പ്രതിമയ്ക്കു മുന്നിലിരുന്നാണ് മകൾ സുമിത്ര ജയപ്രകാശ് 'ഒരു തെരുവിന്‍റെ കഥ' വായിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ മക്കളായ ഷാഹിനയും അനീസ് ബഷീറും തിക്കോടിയന്‍റെ മകൾ പുഷ്പയും വായനയിൽ പങ്കുചേർന്നു

Update: 2024-06-23 01:40 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: സാഹിത്യം കൊണ്ട് വിരുന്നൂട്ടിയ കോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും.

ഇന്നു വൈകീട്ട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിലാണ് സാഹിത്യനഗര പ്രഖ്യാപനവും ലോഗോ പ്രകാശനവും നടക്കുന്നത്. മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.

സാഹിത്യനഗര പ്രഖ്യാപനത്തിന്‍റെ ഭാഗമായി മിഠായിതെരുവിൽ പുസ്തകവായന നടന്നു. കോഴിക്കോടിന്‍റെ പ്രിയസാഹിത്യകാരന്മാരുടെ മക്കൾ പിതാക്കന്മാരുടെ കൃതികൾ വായിച്ച് മേയർക്കൊപ്പം ചേർന്നു. മിഠായിതെരുവിന്റെ കഥ പറഞ്ഞ എസ്.കെയുടെ പ്രതിമയ്ക്കു മുന്നിലിരുന്നാണ് മകൾ സുമിത്ര ജയപ്രകാശ് 'ഒരു തെരുവിന്‍റെ കഥ' വായിച്ചത്. സുമിത്ര മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീറിന്‍റെ മക്കളായ ഷാഹിനയും അനീസ് ബഷീറും തിക്കോടിയന്‍റെ മകൾ പുഷ്പയും മിഠായിതെരുവിലെ വായനയിൽ പങ്കുചേർന്നു.

 കോഴിക്കോട് സാഹിത്യനഗരമാകുന്നതോടെ അച്ഛൻ എസ്.കെയ്ക്ക് ലഭിക്കേണ്ട അംഗീകാരം ലഭിച്ചതായി സുമിത്ര ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു. സാഹിത്യ നഗരം പദവി കോഴിക്കോട്ടുകാർ ആഘോഷമാക്കുകയാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

Full View

Summary: The official declaration of Kozhikode as a UNESCO City of Literature will take place today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News

അലമാര | Poetry