'എൽ.ഡി.എഫ് കക്ഷികളെ യു.ഡി.എഫിലെത്തിക്കും'; മുന്നണി വിപുലീകരണ പ്രഖ്യാപനവുമായി കെ.പി.സി.സി ചിന്തൻ ശിബിരത്തിന് സമാപനം

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയില്‍ അസ്വസ്ഥരായ സി.പി.ഐ അടക്കമുള്ള പാർട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്താനാണ് ശിബിരത്തില്‍ ആഹ്വാനം

Update: 2022-07-24 12:34 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളെ യു.ഡി.എഫിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ട് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന ശിബിരത്തിന് സമാപനം കുറിച്ചു നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍  നയപ്രഖ്യാപനം നടത്തിയത്. സി.പി.ഐ അടക്കമുള്ള പാർട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്താനാണ് ആഹ്വാനം. 

മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടിനെ തുടർന്ന് ഇടതുപക്ഷ സ്വാഭാവമുള്ള സംഘടനകൾക്കു പോലും എൽ.ഡി.എഫിൽ നിൽക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിക്ക് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന പലരും അസ്വസ്ഥരാണ്. അത് രാഷ്ട്രീയമായി മുതലെടുക്കാനായാല്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്ന് പ്രഖ്യാപനത്തില്‍ കെ. സുധാകരന്‍ പറഞ്ഞു. 

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനം നിരോധിക്കണമെന്ന് വിദേശ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന മന്ത്രിമാരെ സൃഷ്ടിക്കുകയും പോറ്റിവളര്‍ത്തുന്ന നാടാണ് നമ്മുടേത്. തുടര്‍ഭരണം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വലിയ നാശമാണുണ്ടാക്കിയത്. ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ യു.ഡി.എഫും കോണ്‍ഗ്രസും ഏറ്റെടുക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കും പ്രഖ്യാപനത്തിൽ രൂക്ഷവിമർശനമുണ്ട്. കിഫ്ബിയിൽ മുൻ ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണങ്ങൾ കള്ളമാണെന്നും കേരളം വലിയ കടക്കെണിയിലേക്കാണ് പോകുന്നതെന്നും വിമര്‍ശനമുണ്ട്.

സംഘടനാ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് കെ. സുധാകരൻ നടത്തിയത്. സംഘടനാ പുനഃസംഘടന അടിയന്തരമായി നടത്തും. ബൂത്തുതലത്തിൽ മുഴുസമയ പ്രവർത്തകരെ നിയമിക്കും. ജില്ലാതലങ്ങളിൽ ട്രെയിനിങ് വിഭാഗങ്ങൾ ആരംഭിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കും. കെ.പി.സി.സി സംസ്കാര സാഹിതി പുനരാരംഭിക്കും. സമരരീതികളിൽ മാറ്റംവരുത്തുമെന്നും പ്രഖ്യാപനത്തിൽ തുടരുന്നു. 

Summary: 'Parties dissatisfied in the LDF will be brought to UDF'; K. Sudhakaran declares in KPCC Chintan shivir, that held in Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News