ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി
2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ട്
Update: 2025-01-30 15:07 GMT

തിരുവനന്തപുരം: ഫെബ്രുവരിയിലും വൈദ്യുതിക്ക് സർചാർജ്. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ട്. ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ കെഎസ്ഇബി പിരിക്കുന്നത്.