വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂരമർദനം
പൊലീസുദ്യോഗസ്ഥന്റെ മകനും കൂട്ടുകാരുമാണ് മർദിച്ചതെന്നാണ് പരാതി
Update: 2022-07-15 11:28 GMT
പാലക്കാട്: ഒലവക്കോട് വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂര മർദനം. പാലക്കാട്ടെ കെ.എസ്.ഇ.ബി ഓവർസീയർ കണ്ണദാസനാണ് മർദനമേറ്റത്. പൊലീസുദ്യോഗസ്ഥന്റെ മകനും കൂട്ടുകാരുമാണ് മർദിച്ചതെന്ന് കണ്ണദാസൻ പറഞ്ഞു. ലൈനിൽ കവുങ്ങ് വീണ് മൂന്ന് ദിവസമായി വൈദ്യുതി തകരാറിലായിരുന്നു. ഇതിൽ പ്രകോപിതരായാണ് ആളുകൾ മർദിച്ചതെന്നാണ് സംശയം. ഉച്ചയോടുകൂടിയായിരുന്നു സംഭവം. മുഖത്ത് ഗുരുതരമായ പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
UPDATING