കെ എസ് ആർ ടിസി ശമ്പളം; ജൂൺ മാസത്തെ ആദ്യ ഗഡു വിതരണം ചെയ്തു
30 കോടി സർക്കാർ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്.
Update: 2023-07-14 18:25 GMT
തിരുവനന്തപുരം: കെ എസ് ആർ ടിസിയിലെ ജൂൺ മാസത്തെ ആദ്യ ഗഡു വിതരണം ചെയ്തു. 30 കോടി സർക്കാർ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. ശമ്പളം വൈകിയതിൽ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാർ. ജീവനക്കാരുടെ ശമ്പളം നൽകാത്തതിനാൽ ഹൈക്കോടതിയിൽ നിന്നു പോലും രൂക്ഷവിമർശനമാണ് കെഎസ്ആർടിസി സിഎംഡിക്ക് നേരിടേണ്ടി വന്നത്.
30 കോടി സർക്കാർ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് ഇപ്പോൾ തുക കണ്ടെത്തിയത്. 50 ശതമാനം ശമ്പളം മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യാൻ സാധിച്ചത്. ബാക്കിക്ക് തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് കെ എസ് ആർ ടിസിക്ക് വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. 110 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചത്.