കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി: എതിർപ്പ് വകവെക്കാതെ സർക്കാർ

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അനിവാര്യമെന്നാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റും പറയുന്നത്

Update: 2022-08-22 01:29 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനിടെ കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇത് സംബന്ധിച്ച നിയമസെക്രട്ടറിയുടെ നിയമോപദേശം ഇന്ന് ലഭിക്കും. സര്‍ക്കാര്‍ തീരുമാനമറിയിക്കാന്‍ യൂണിയനുകളുമായി വൈകുന്നേരമാണ് മന്ത്രിതല ചര്‍ച്ച നടക്കുക.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അനിവാര്യമെന്നാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റും പറയുന്നത്. ഇതില്‍ 8 മണിക്കൂര്‍ സ്റ്റിയറിങ് ഡ്യൂട്ടിയും ബാക്കിയുള്ള സമയം വിശ്രമവും. ആഴ്ചയില്‍ ആറു ദിവസവും ജോലിക്ക് ഹാജരാകണമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്. 1962ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് റൂള്‍സ് പ്രകാരം സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍ എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്.

എന്നാല്‍ 1961ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരമുള്ള എട്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂ എന്ന് സിഐടിയു തന്നെ വ്യക്തമാക്കി. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ചാലേ എല്ലാ മാസവും അഞ്ചിന് ശമ്പളമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്. നിയമസെക്രട്ടറിയുടെ നിയമോപദേശം സര്‍ക്കാരിന് അനുകൂലമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയും യൂണിയനുകളുമായി നടത്തുന്ന മൂന്നാം ചര്‍ച്ച നിര്‍ണായകമാണ്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News