പത്താം ക്ലാസ് കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നെന്ന് KSU
ആഭ്യന്തര വകുപ്പിനെ എംഎസ് സൊലൂഷ്യൻസിൻ്റെ ഉടമ സ്വാധീനിച്ചെന്നും KSU ആരോപിച്ചു
Update: 2024-12-18 12:06 GMT
കോഴിക്കോട്: പത്താം ക്ലാസ് കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നെന്ന് KSU.ഇന്നലെ എംഎസ് സൊലൂഷ്യൻ്റെ ലൈവിൽ പരാമർശിച്ച ചോദ്യങ്ങൾ ഇന്നത്തെ പരീക്ഷയിൽ വന്നു. ആഭ്യന്തര വകുപ്പിനെ എംഎസ് സൊലൂഷ്യൻസിൻ്റെ ഉടമ സ്വാധീനിച്ചെന്നും KSU ആരോപിച്ചു. 'അന്വേഷണം നടക്കവേ വീണ്ടും ചോദ്യങ്ങളുമായെത്തുന്നു. ഇത് വെല്ലുവിളിക്കുന്ന രീതിയിലുള്ള സമീപനമാണെ'ന്നും കെഎസ് യു പറയുന്നു.
ചോദ്യപേപ്പർ ചോർച്ചാ ആരോപണത്തിന് പിന്നാലെ സംപ്രേഷണം നിർത്തിയ എംഎസ് സൊലൂഷൻസ് ഇന്നലെ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. ഇന്നത്തെ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളും ചാനൽ പങ്കുവെച്ചു. പുതിയ രണ്ട് യൂട്യൂബ് ചാനലുകൾ കൂടി തുടങ്ങിയതായും എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബ് പറഞ്ഞിരുന്നു. ഒരു മണിക്കൂറിലധികം നീളുന്ന ലൈവായിരുന്നു എംഎസ് സൊലൂഷ്യൻ്റേത്.