ക്രൈസ്തവരെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാൻ അടിത്തട്ടിൽ ചിലർ പണിയെടുക്കുന്നു: മാത്യു കുഴൽനാടൻ എംഎൽഎ

ക്രൈസ്തവ തീവ്രവാദ സംഘടനകളെ തള്ളിയ തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് സന്തോഷകരമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു

Update: 2024-12-18 11:40 GMT

മാത്യു കുഴൽനാടൻ

Advertising

കൊച്ചി: തീവ്ര ക്രൈസ്തവ സംഘടനകൾക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ. ക്രൈസ്തവ തീവ്രവാദ സംഘടനകളെ തള്ളിയ തലശ്ശേരി അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ തള്ളുന്ന ഇത്തരം ആത്മീയ നേതൃത്വമാണ് ശരി. ക്രൈസ്തവരെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാൻ അടിത്തട്ടിൽ ചിലർ പണിയെടുക്കുമ്പോൾ പലരും കാഴ്ചക്കാരായി നിൽക്കുകയാണെന്നും മാത്യു പറഞ്ഞു.

മതസ്പർധയുണ്ടാക്കി മുതലെടുക്കാനുള്ള അവസരമായി സിപിഎം ഇതിനെ കാണുന്നു. ആർക്കും വേണ്ടാത്ത ജാതിയും മതവുമാണ് കേരളം ചർച്ച ചെയ്യുന്നത്. വർഗീയ രാഷ്ട്രീയത്തെ എന്നും പടിക്ക് പുറത്തു നിർത്തിയ നാടാണ് കേരളം. മോദിയും അമിത് ഷായും രാജ്യം മുഴുവൻ പിടിച്ചപ്പോഴും കേരളം ഒരു തുരുത്തായി നിന്നു. അതിന് കോട്ടം തട്ടാതെ സൂക്ഷിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News