ഇ.ഡി കെ.ടി ജലീലിന്റെ മൊഴിയെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കാനെന്ന് സൂചന

യു.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. അവിടെ എക്‌സിക്യൂട്ടീവ് ഡയരക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്നത്. ഇതിന് തന്റെ കൈവശം തെളിവുകളുണ്ടെന്നും ജലീല്‍ അവകാശപ്പെട്ടിരുന്നു.

Update: 2021-09-02 07:10 GMT
ഇ.ഡി കെ.ടി ജലീലിന്റെ മൊഴിയെടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കാനെന്ന് സൂചന
AddThis Website Tools
Advertising

എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കെ.ടി ജലീല്‍ എം.എല്‍.എയുടെ മൊഴിയെടുക്കുന്നു. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണത്തിലാണ് മൊഴിയെടുക്കുന്നതെന്നാണ് സൂചന. വേങ്ങര എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടി 300 കോടിയോളം രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചതായി ജലീല്‍ ആരോപിച്ചിരുന്നു.

യു.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. അവിടെ എക്‌സിക്യൂട്ടീവ് ഡയരക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്നത്. ഇതിന് തന്റെ കൈവശം തെളിവുകളുണ്ടെന്നും ജലീല്‍ അവകാശപ്പെട്ടിരുന്നു. അതോടൊപ്പം ഒരു അങ്കനവാടി ടീച്ചറുടെ അക്കൗണ്ടില്‍ അവരറിയാതെ 80 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ എത്തണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജലീല്‍ ഇ.ഡി ഓഫീസിലെത്തിയതെന്നാണ് സൂചന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News